
തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പ് നടത്താനായി മന്ത്രിയുടെ ഫോണിലേക്കും വ്യജ കോളുകൾ. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ഫോണിലേക്കാണ് എടിഎം പിന്‍ ആവശ്യപ്പെട്ട് കോൾ വന്നത്. ഒരു ഷെഡ്യൂള്‍ ബാങ്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വിളിവന്നത്. അക്കൗണ്ട് ബ്ലോക്കാണെന്നും എടിഎം പിന്‍ നമ്പർ നല്‍കണമെന്നുമായിരുന്നു ആവശ്യം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലായിരുന്നു വിളിച്ച വ്യക്തിയുടെ സംസാരം. രണ്ടു തവണ മന്ത്രിയെ വിളിച്ചു. ആദ്യം ഇംഗ്ലീഷിലായിരുന്നു സംസാരം. മന്ത്രി മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിളിച്ചയാള്‍ മലയാളത്തില്‍ സംസാരിച്ചു. എന്നാല്‍, മന്ത്രിക്ക് വിളിച്ച വ്യക്തി പറഞ്ഞപോലെ ആ ബാങ്കില്‍ അക്കൗണ്ടില്ലായിരുന്നു.
Read also:ഉടമസ്ഥനില്ലാത്ത വാഹനത്തിന് പിഴ 63,500 രൂപ; സംഭവത്തിൽ വട്ടംകറങ്ങി ട്രാഫിക് പോലീസ്
പിന്നീട് മന്ത്രിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഫോൺ വാങ്ങി സംസാരിച്ചു. ഗണ്‍മാനോട് ഇയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഇതോടെ മന്ത്രിയുടെ ഓഫീസ് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ പരിശോധനയിൽ കൊല്‍ക്കത്തയില്‍നിന്നാണ് ജിയോ സിം കാര്‍ഡ് എടുത്തതെന്ന് വ്യക്തമായി. ഒരു സ്ത്രീയുടെ പേരിലാണ് സിം. എന്നാൽ സംസാരിച്ചത് പുരുഷനാണ്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തിവരികയാണ്.
Post Your Comments