Latest NewsIndia

ഉടമസ്ഥനില്ലാത്ത വാഹനത്തിന്‌ പിഴ 63,500 രൂപ; സംഭവത്തിൽ വട്ടംകറങ്ങി ട്രാഫിക് പോലീസ്

മൈസൂർ : ഉടമസ്ഥനില്ലാത്ത വാഹനം 635 തവണ ട്രാഫിക് നിയമം തെറ്റിച്ചു, അതോടെ പിഴ 63,500 രൂപയായി. എന്നാൽ വാഹനത്തിന്റെ ഉടമയെ തപ്പി നടക്കുകയാണ് മൈസൂർ ട്രാഫിക് പോലീസ്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് കൈ കാണിച്ച് നിര്‍ത്തി പെറ്റി അടയ്ക്കാന്‍ വാഹന നമ്പറും മറ്റും വിശദമായി പരിശോധിച്ചപ്പോഴാണ് നിയമലംഘന പരമ്പര കണ്ടെത്തിയത്.

വാഹനപരിശോധനയ്ക്കിടെ ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. എന്നാൽ ആര്‍ടിഒ രേഖകള്‍ പ്രകാരം വാഹത്തിന്റെ ഉടമയ്ക്ക് നോട്ടീസ് അയച്ച് പോലീസ് കേസെടുത്തു. ഉടമസ്ഥന്‍ രേഖകളില്‍ പേര് മാറ്റാതെ വിറ്റ വാഹനമാണോ ഇതെന്ന് പോലീസിന് സംശയമുണ്ട്.

Read also: ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ 14 പേര്‍ക്ക് ദാരുണാന്ത്യം

ഉടമസ്ഥൻ പിഴ നൽകിയില്ലെങ്കിൽ ലേലത്തിൽ വിൽക്കുകയെ നിവർത്തിയുള്ളു. എന്നാൽ ലേലത്തിൽ വിറ്റാലും അത്ര 2015 മോഡലായ സ്‌കൂട്ടറിന് പരമാവധി 20000-25000 രൂപ മാത്രമേ റീസെയില്‍ വാല്യു ലഭിക്കുകയുള്ളു. ഇൻഷുറൻസ് അടയ്ക്കാത്തതുമൂലം വിൽപ്പനയും അത്ര എളുപ്പമല്ല. വഴികൾ എല്ലാം അടഞ്ഞതോടെ ആശയകുഴപ്പത്തിലാണ് പോലീസ്. അതുകൊണ്ടുതന്നെ കോടതി തീരുമാനപ്രകാരമായിരിക്കും ഇനി തുടര്‍നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button