KeralaLatest News

മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ല – കെ സുരേന്ദ്രൻ

ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു ഒരു കോൺഗ്രസ്സ് നേതാവ്‌ പറഞ്ഞതായി കേട്ടു. അതൊന്നും നടക്കുന്ന കാര്യമല്ല.

കൊച്ചി : മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.  എൻ. എസ്. എസ്, എസ്. എൻ. ഡി. പി, ബ്രാഹ്മണസഭ അടക്കം ഒട്ടുമിക്ക ഹിന്ദുസംഘടനകളും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവർത്തകരും ആത്മാഭിമാനമുള്ള സാഹിത്യകാരൻമാരും ഈ വിഷയത്തിൽ പ്രതിഷേധമുള്ളവരാണ്. ഇനി ഒരു സംഘടനയുടേയും പിൻബലമില്ലെങ്കിലും ഈ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നു.  ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു ഒരു കോൺഗ്രസ്സ് നേതാവ്‌ പറഞ്ഞതായി കേട്ടു. അതൊന്നും നടക്കുന്ന കാര്യമല്ല. ആ നേതാവ് സ്വന്തം പാർട്ടിയുടെ കച്ചവടം കേരളത്തിൽ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറക്കേണ്ട. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാൽ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയർത്തിക്കെണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിക്കുന്നത് നല്ലതെന്നും ഫേസ്ബുക്ക്‌ കുറിപ്പിലൂടെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ

മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ല. എൻ. എസ്. എസ്, എസ്. എൻ. ഡി. പി, ബ്രാഹ്മണസഭ അടക്കം ഒട്ടുമിക്ക ഹിന്ദുസംഘടനകളും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവർത്തകരും ആത്മാഭിമാനമുള്ള സാഹിത്യകാരൻമാരും ഈ വിഷയത്തിൽ പ്രതിഷേധമുള്ളവരാണ്. ഇനി ഒരു സംഘടനയുടേയും പിൻബലമില്ലെങ്കിലും ഈ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നു. ഒരുപാടു കാലത്തെ അവഗണനയും വിവേചനവും അവഹേളനവും മൂലം കേരളത്തിലെ ഭൂരിപക്ഷസമുദായത്തിനിടയിൽ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. നബി തിരുമേനിയുടെ കാര്യത്തിൽ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുസമൂഹത്തിൽ പലർക്കുമുണ്ട്. ഒട്ടേറെ മുസ്ളീം കൃസ്ത്യൻ സഹോദരൻമാർക്കും ഇതേ അഭിപ്രായമുണ്ട്. മറ്റു പല തലങ്ങളിലേക്കും ഇത് വളരുന്നതിനു മുൻപ് ദുരഭിമാനം വെടിഞ്ഞ്‌ ഹിന്ദുസമൂഹത്തോട് മാപ്പുപറയാൻ ബന്ധപ്പെട്ടവർ തയ്യാറാവുകയാണ് വേണ്ടത്. ഒരു കോൺഗ്രസ്സ് നേതാവ്‌ ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു പറഞ്ഞതായി കേട്ടു. അതൊന്നും നടക്കുന്ന കാര്യമല്ല. ആ നേതാവ് സ്വന്തം പാർട്ടിയുടെ കച്ചവടം കേരളത്തിൽ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറക്കേണ്ട. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാൽ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയർത്തിക്കെണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിക്കുന്നത് നല്ലത്. ഇവിടുത്തെ സ്വർണ്ണക്കള്ളക്കടത്തുകാർ നടത്തുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ പറയാനുള്ള ആർജ്ജവം കേണഗ്രസ്സ് തറവാട്ടിൽ പിറന്ന ആണരൊത്തനു ഈ നൂറ്റാണ്ടിലുണ്ടാവുമോ?

Also read : ഭീമ ജ്വല്ലറിയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി.ബല്‍റാമിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button