ടോക്കിയോ: യുഎസുമായി വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ചൈനയ്ക്ക് ജപ്പനില്‍ നിന്ന് കനത്ത പ്രഹരം. വ്യാപാര യുദ്ധത്തിന്‍റെ പരിണിതഫലത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി വിപണി രാജ്യമായത്.
Also Read: ട്രായ് അനുമതി ലഭിച്ചിട്ടും 5ജി സ്പെക്‌ട്രം ലേല തീയതി പ്രഖ്യാപിക്കാതെ കേന്ദ്രം
ചൈനയുടെ ഓഹരി വിപണി കഴിഞ്ഞ ദിവസം 6.09 ട്രില്യണ്‍ ഡോളറായാണ് താഴ്ന്നത്. ജപ്പാൻ ടോക്യോ എക്സ്ചേഞ്ചിന്‍റെ ഓഹരി മൂല്യം 6.17 ട്രില്യണ്‍ ഡോളറാണ്. ഇത് ചൈനീസ് വ്യവസായ മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. 31 ട്രില്യണ്‍ ഡോളറാണ് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ യുഎസിന്‍റെ വിപണന മൂല്യം.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തെ തുടര്‍ന്ന് ചൈനീസ് സ്റ്റോക്കുകള്‍ തകർന്നപ്പോൾ ജാപ്പനീസ് സ്റ്റോക്കുകള്‍ ഉലയാതെ നിന്നതിനാലാണ് ജപ്പാന്‍റെ വലിയ വളര്‍ച്ചയ്ക്ക് കാരണമായത്.
Post Your Comments