മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ഇംഗ്ലണ്ട് പര്യടനത്തിനടയ്ക്കുണ്ടായ സംഭവം ഒരു അഭിമുഖത്തിൽ ഗാംഗുലി പറയുകയുണ്ടായി.
Read also: ടീം തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ സച്ചിന് ടെണ്ടുല്‍ക്കര്‍ രംഗത്ത്
ഞാനും സച്ചിനും ഒരേമുറിയിലായിരുന്നു താമസിച്ചിരുന്നത്. രാത്രി ഒന്നരയൊക്കെ ആയപ്പോള്‍ സച്ചിന് എഴുന്നേൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നാൽ വാഷ്റൂമിൽ പോകാനായിരിക്കുമെന്ന് കരുതി ഞാൻ കിടന്നുറങ്ങി. എന്നാൽ രണ്ടാമത്തെ ദിവസവും മൂന്നാമത്തെ ദിവസവും ഇത് ആവർത്തിച്ചു. സച്ചിൻ നേരെ എഴുന്നേറ്റ് കസേരയിൽ പോയി ഇരിക്കുകയും അല്പസമയത്തിന് ശേഷം തിരികെ വന്ന് കിടക്കുകയും ചെയ്തു. ചെറിയ പേടി തോന്നിയതോടുകൂടി അടുത്ത ദിവസം സച്ചിനോട് ഇക്കാര്യം ഞാന്‍ ചോദിച്ചു.അപ്പോഴാണ് തനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടെന്ന് സച്ചിൻ പറഞ്ഞതെന്നും ഗാംഗുലി വ്യക്തമാക്കുന്നു.
Post Your Comments