Latest NewsKerala

കല്‍പ്പറ്റയിലെ പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി

കുടുംബാംഗങ്ങളുടെ ചെരുപ്പുകളും ഒരു കത്തും പുഴക്കരയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്

കല്‍പ്പറ്റ:  കല്‍പ്പറ്റയിലെ പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി. ചൂണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍ കുട്ടി, ഭാര്യ ശ്രീജ, മക്കളായ സായുജ്, സൂര്യ എന്നിവരെയാണ് കാണാതായിരിക്കുന്നത്. വയനാട് ജില്ലയിലെ വെണ്ണിയോടാണ് കുടുംബത്തെ കാണാതായത്. സംഭവ സ്ഥലത്ത് പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Also Read : മരണത്തിന് ശേഷവും ഒരുമിച്ച്; കൊന്ന് കുഴിച്ചു മൂടിയ കുഴിയ്ക്ക് സമീപം തന്നെ നാലംഗ കുടുംബത്തെ മറവ് ചെയ്യും

രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് മുതിര്‍ന്നവരുടെയും രണ്ട് കുട്ടികളുടെയും ചെരിപ്പുകള്‍ കണ്ടെത്തിയത്. ഇതിനടുത്ത് മറ്റ് ചില സാധനങ്ങളും ഒരു കത്തും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ ചെരുപ്പുകളും ഒരു കത്തും പുഴക്കരയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button