ബെംഗളൂരു: ചന്ദ്രയാന്‍-2 വിക്ഷേപണം 2019 ലേക്ക് മാറ്റിയതായി സൂചനകള്‍. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് 2018 ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം 2019 ഫെബ്രുവരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് ബെംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം. അണ്ണാദുരൈയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും 2019 ഫെബ്രുവരിയില്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍-2 ഇന്ത്യയുടെ ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപിക്കുക. ആറ് ചക്രങ്ങളുള്ള മൂണ്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ പഠനങ്ങള്‍ നടത്തും. ഇന്ത്യന്‍ പതാകയുടേയും ദേശീയ മുദ്രയുടേയും അടയാളം ചന്ദ്രോപരിതലത്തില്‍ പതിപ്പിക്കും.
Also Read : ബഹിരാകാശഗവേഷണ രംഗത്ത് ഒരു സുപ്രധാന നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം രാജ്യമായി ഇന്ത്യ!
അതേസമയം ചാന്ദ്ര ദൗത്യത്തിലെ കാലതാമസം എടുക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടുക ഇസ്രയേലിനായിരിക്കും. ‘സ്പാരോ’ എന്നു പേരിട്ടിരിക്കുന്ന ഇസ്രായേല്‍ ചാന്ദ്ര ദൗത്യം സ്‌പേസ്-ഐ.എല്‍ എന്ന കമ്പനിയുടെ സഹായത്തോടെ ഈ വര്‍ഷം ഡിസംബറിലാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. അമേരിക്കയുടെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിലൂടെ ‘സ്പാരോ’ 2019 ഫെബ്രുവരി 13ന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയെ മറികടക്കാനാണ് ഇസ്രയേല്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സൂചനകളുണ്ട്.
ce-to-moon-s-surface
Post Your Comments