കർണാടക : കർണാടകയിൽ നിന്നും പശുവിനെ വാങ്ങി വന്ന മലയാളിക്ക് വെടിയേറ്റു. കാസര്‍ഗോഡ് പാണത്തൂർ സ്വദേശിയും കച്ചവടക്കാരനുമായ നിശാന്തിനാണ് വെടിയേറ്റത്. കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽ വെച്ച് കർണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിശാന്തിനെ തടഞ്ഞുനിർത്തി വെടിവെയ്ക്കുകയായിരുന്നു.
Read also:പുഴയിൽ കാണാതായ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
നിശാന്ത് വെടിയേറ്റ് വീണതോടെ ഉദ്യോഗസ്ഥർ രക്ഷപെട്ടു. പിന്നീട് നാട്ടുകാർ ചേർന്നാണ് നിശാന്തിനെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post Your Comments