തിരുവനന്തപുരം: ആലപ്പുഴയിലെത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന ഈ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. പിണറായിക്ക് എങ്ങനെ ഇത്ര ക്രൂരനാകാന്‍ സാധിക്കുന്നുവെന്നും ശ്രീധരന്‍പിള്ള ചോദിക്കുന്നു.
Also Read: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണം; യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലയില്‍ നിന്നുള്ള മറ്റ് പ്രതിപക്ഷ എംപിമാരും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരെ കടുത്ത വിമർശനം ആണ് പല ഭാഗത്ത് നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്.
Post Your Comments