ചൊണ്ബുരി (തായ്ലൻഡ്): ശാരീരിക ബന്ധത്തിന് തയ്യാറാകാത്തതിന് മുൻ സൗന്ദര്യറാണിയെ വിദേശികളുടെ മുന്നിൽ വെടിവെച്ച് കൊന്നു. തായ്ലൻഡിലെ ചൊണ്ബുരിയിൽ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് മുൻ സൗന്ദര്യ റാണിയായ പവീന നമുവെങ്ർക്കിന് ഈ ദുർവിധി ഉണ്ടാകുന്നത്. ഈ സമയം അവരുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തും കൊല്ലപ്പെട്ടു. പവീയെ നാല് തവണയും സുഹൃത്തിനെ മൂന്ന് തവണയും നെഞ്ചിൽ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. തായ്ലൻഡിലെ ഒരു പ്രമുഖ ഡാൻസ് ബാർ ഉടമയാണ് ഇവരെ കൊല്ലാൻ നിർദേശിച്ചത്.
വെടിയേറ്റ ഇരുവരും തൽക്ഷണം മരിച്ചു വീഴുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ആൺ സുഹൃത്ത് പരിക്കൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇവരെ കൊല്ലാൻ നിർദ്ദേശിച്ച പണ്യ യിൻഗാങ് എന്ന ബാർ ഉടമയെ പോലീസ് തിരയുകയാണ്. ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി ഇരുപതുകാരിയായ പവീനയെ കല്യാണം കഴിക്കാനായി ആഗ്രഹിക്കുകയും ഇവരെ ശല്യപെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ പവീന ഇയാളെ ഒഴിവാക്കുകയായിരുന്നു.
പിന്നീട് പവീനയെ ആൺസുഹൃത്തിന്റെ കൂടെ കണ്ടപ്പോൾ കാമുകനാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ കൊല്ലാൻ പണ്യ അനുയായികളെ ഏർപെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Post Your Comments