സൂറിച്ച്•സ്വിസ് ആല്‍പ്സില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വിമാനങ്ങള്‍ തകര്‍ന്ന് വീണ് 20 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച സ്വിസ് ആല്‍പ്സിലെ വനത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാലംഗ കുടുംബം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിമാനം കൂടി തകര്‍ന്നുവീണതിന്റെ വിവരങ്ങള്‍ അധികൃതര്‍ നല്‍കുന്നത്.
പ്രാദേശിക വിമാനക്കമ്പനിയായ ജു എയര്‍ തങ്ങളുടെ ഒരു വിമാനമാണ് തകര്‍ന്ന് വീണതെന്ന് പറയുന്നു. ജു-52 വിമാനത്തില്‍ 17 യാത്രക്കാര്‍ക്കും രണ്ട് പൈലറ്റുമാര്‍ക്കും സഞ്ചരിക്കാം. എന്നാല്‍ ഈ വിമാനത്തില്‍ കൃത്യമായി എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അഞ്ച് ഹെലിക്കോപ്റ്റര്‍ ഉള്‍പ്പടെ വന്‍ രക്ഷാപ്രവര്‍ത്തന ദൗത്യമാണ് നടത്തി വരുന്നതെന്ന് പോലീസ് അറിയിച്ചു.
സമുദ്രനിരപ്പില്‍ നിന്നും 8038 അടി (2450 മീറ്റര്‍) ഉയരത്തിലുള്ള പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.
വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈറ്റ് സീയിംഗ്, ചാര്‍ട്ടര്‍,സാഹസിക വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ജു-എയര്‍.
രണ്ട് അപകടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments