Latest NewsKerala

ആന്ധ്രയില്‍ അപകടം : രണ്ട് മലയാളികള്‍ മരിച്ചു

മരിച്ചത് ഡിസിസി സെക്രട്ടറിയുടെ മകനും പേരകുട്ടിയും

മലപ്പുറം: ആന്ധ്രയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം ഡിസിസി സെക്രട്ടറിയുടെ മകനും പേരകുട്ടിയുമാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം ഡി.സി.സി. സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി- കെ.തങ്ങളുടെ മകന്‍ മുഹമ്മദ് മനാഫ് (31), സെന്‍ട്രല്‍ ബസാര്‍ അബു ലൈസിന്റ മകള്‍ ആയിശ റിസ (2) എന്നിവരാണ് ആന്ധ്ര പൂനൂരില്‍ വെച്ച് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദിലേക്ക് കുടുംബ സഹിതം വിനോദയാത്രക്ക് പോകവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത് . വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button