താമരശേരി: ഗതാഗതം താത്ക്കാലികമായി പുനഃസ്ഥാപിച്ചു. വയനാട് ചുരത്തിലൂടെയുള്ള ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ് ബസുകളുടെയും നിരോധനമാണ് പിൻവലിച്ചത്. 15 ടൺ ഭാരമുള്ളതും ആറു ചക്രങ്ങളോ അതിൽ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങൾക്കായിരിക്കും ഇത് വഴി സഞ്ചരിക്കാൻ അനുമതി ലഭിക്കുക.
ജൂണിൽ ശക്തമായ മഴയെ തുടർന്നു റോഡ് തകർന്നതോടെയാണ് ചുരത്തിലൂടെയുള്ളഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങളും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും താൽക്കാലികമായി നന്നാക്കിയ റോഡിലൂടെ സർവീസ് നടത്തിയിരുന്നു.
Post Your Comments