Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​ക്കു മു​ന്നി​ല്‍ ആ​യു​ധ​ധാ​രി എ​ത്തി​യ​ സംഭവം; പോലീസിന് വീഴ്‌ചപറ്റിയതായി കോടിയേരി

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ല്‍ വ​ന്ന വീ​ഴ്ച​യെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന മുറിയുടെ മുന്നിൽ ആയുധധാരിയായ അക്രമി കടന്നു കയറിയ സംഭവം ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള ഹൗസിന്റെ ചുമതലയുള്ള ഡല്‍ഹി പൊലീസിന്റെ സുരക്ഷാ ക്രമീകരണത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

Read also: മുഖ്യമന്ത്രി തങ്ങുന്ന കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ് അറസ്റ്റിൽ

അ​ക്ര​മി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​മു​ഴ​ക്കി കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ അ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​നോ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നോ ഉള്ള ഒ​രി​ട​പെ​ട​ലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കേ​ര​ള പോ​ലീ​സി​ന്‍റെ ക​മാ​ണ്ടോ​ക​ളാ​ണ് അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി​യതെന്നും കോടിയേരി വ്യക്തമാക്കി. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ല്‍ വ​ന്ന വീ​ഴ്ച​യെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button