![bishop franco](/wp-content/uploads/2018/08/bishop-franco-1-1.jpg)
ന്യൂഡൽഹി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന് വത്തിക്കാൻ പ്രതിനിധിയെ കാണാൻ സാധിച്ചില്ല. ഇന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
എന്നാൽ പോലീസ് സംഘത്തെ സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെ കാണാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ എംബസി അറിയിച്ചു. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം എംബസിയില്‍ നിന്ന് മടങ്ങി. തിങ്കളാഴ്ച മൊഴിയെടുക്കുമെന്നാണ് സൂചന. അന്വേഷണസംഘം ഉജ്ജ്വയിനിലേക്ക് പോയി. വൈക്കം ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്താൻ പോലീസ് സംഘം ഡൽഹിയിലെത്തിയത്.
Post Your Comments