
ഇരിട്ടി: കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍. എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇരിട്ടി കൂട്ടുപുഴയില്‍ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്. ബംഗളൂരു ചിത്രുദുര്‍ഗയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയി കാറില്‍ മടങ്ങുകയായിരുന്നു സംഘമാണ് പിടിയിലായിരിക്കുന്നത്. തലശേരി, മുഴപ്പിലങ്ങാട് സ്വദേശികളാണിവര്‍. കാറിലെ സീറ്റിനടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഇരിട്ടി എസ്ഐ പി.സുനില്‍കുമാറും സംഘവുമാണ് കഞ്ചാവ് പിടിച്ചത്.
Also Read : സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി ഒരാൾ പിടിയിൽ
Post Your Comments