ഭുവനേശ്വര്‍: പ്രധാനാദ്ധ്യാപകൻ മാനഭംഗപ്പെടുത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ സിക്പല്ലിയിൽ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥിനി ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സ്കൂളിലെ കംപ്യൂട്ടര്‍ മുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവത്തെ തുടർന്ന് പ്രധാനാദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പുസ്തകത്തില്‍ നിന്ന് പൊലീസിന് ഇതുസംബന്ധിച്ച് കുറിപ്പ് ലഭിച്ചതായും അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ, ഐപിസി 376, 341 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ജഗ് മോഹൻ മീണ അറിയിച്ചു. പ്രധാനാദ്ധ്യാപകൻ നേരത്തേ സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലരെ ഉപദ്രവിച്ചതായും റിപ്പോർട്ടുണ്ട്.
Also read : വിദ്യാര്‍ത്ഥിനികളെ എം.പിയുടെ മകന് പീഡിപ്പിച്ചതായി പരാതി
Post Your Comments