തിരുവനന്തപുരം: ഇന്‍സ്റ്റാള്‍മെന്റായി സാധനം വേണമോയെന്ന് തിരക്കി വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാലയുമായി കടന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് കല്ലറ പാങ്ങോട് തൂറ്റിക്കല്‍ ഉല്ലാസ് ഭവനില്‍ ചന്ദ്രികയുടെ മൂന്നര പവന്റെ മാലയാണ് ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരനെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് പൊട്ടിച്ചത്.
Also Read : പോസ്റ്റ് ഓഫിസിൽ യാചകവേഷത്തിലെത്തിയ മോഷ്ടാവ് കവർന്നത് നാല് ലക്ഷം രൂപ; സംഭവം ഇങ്ങനെ
നീല ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയ മോഷ്ടാവ് വീടിന് പുറത്ത് വന്ന ചന്ദ്രികയോട് കുടിവെള്ളം ആവശ്യപ്പെട്ടു. അടുക്കളയില്‍ പോയി വെള്ളമെടുക്കുന്നതിനായി വീട്ടമ്മ തിരിഞ്ഞപ്പോഴാണ് മോഷ്ടാവ് പിന്നില്‍ നിന്ന് മാലപൊട്ടിച്ചത്. തുടര്‍ന്ന് വീട്ടമ്മയെ തള്ളിയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവസമയം ചന്ദ്രിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് പ്രതിയക്കായുള്ള അന്വേഷണം ആരംഭിച്ചു.
Post Your Comments