Latest NewsIndiaNews Story

മഹാരാഷ്ട്രയെ ഞെട്ടിച്ച കർഷക സമരം നടന്ന ശേഷമുണ്ടായ ആദ്യ തെരഞ്ഞെടുപ്പിൽ ശിവസേനയും എൻ സി പിയും തകർന്നടിഞ്ഞപ്പോൾ കോൺഗ്രസിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ

വിശാല സഖ്യവുമായി നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ്-എന്‍സിപി പ്രതീക്ഷയും ഫലം കണ്ടില്ല

മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തകർപ്പൻ മുന്നേറ്റം കാഴ്ച വെച്ചപ്പോൾ ബിജെപിയെ വെല്ലുവിളിച്ചു പ്രതിപക്ഷ കക്ഷികളുമായി സഖ്യപ്പെട്ടു മത്സരിച്ച ശിവസേനയും എൻ സി പിയും തകർന്നടിഞ്ഞു. ജല്‍ഗാവിലും സംഗ്ലിയിലും ബി.ജെ.പി എതിരാളിയായ ശിവസേനയെ പിന്നിലാക്കി വന്‍ വിജയം നേടി. . ജല്‍ഗാവില്‍ നിലവില്‍ 57 വാര്‍ഡുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ശിവ സേനയ്ക്ക് ഇവിടെ 15 വാര്‍ഡുകളില്‍ ഒതുങ്ങി. സാംഗ്ലിയില്‍ ബി.ജെ.പിക്ക് 39 വാര്‍ഡുകളും എന്‍.സി.പിക്ക് 15 വാര്‍ഡുകളും ഐ.എന്‍.സിക്ക് 14 വാര്‍ഡുകളും ലഭിച്ചു.

സാംഗ്ലീയില്‍ നേരത്തെ ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല എന്ന അവസ്ഥയില്‍ നിന്നാണ് ബിജെപി വന്‍ നേട്ടം കൊയ്തത്.ജല്‍ഗാവില്‍ 15 -ല്‍ നിന്ന് 57 സീറ്റായി വര്‍ധിച്ചു. ബിജെപി വിരുദ്ധ നിലപാടുമായി ശിവസേന ഇടഞ്ഞു നിന്നിട്ടും മഹാരാഷ്ട്രയിലെ രണ്ട് നഗരസഭകളിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനായത് ലോകസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിയ്ക്ക് വലിയ ആത്മവിശ്വാസം പകരും. സാംഗ്ലി, ജല്‍ഗാവ് നഗരസഭകളില്‍ ജൂലൈ 31 നായിരുന്നു വോട്ടെടുപ്പ് നടന്നത്.

ഈ വോട്ടെടുപ്പിനു മുമ്പാണ് ബിജെപിയെ ശിവസേന വെല്ലുവിളിച്ചത്. പശ്ചിമ മഹരാഷ്ട്രയിലെ സാംഗ്ലി-മിറാജ്-കുപ്വാഡ് നഗരസഭയിലെ 78 സീറ്റില്‍ 37 സീറ്റ് ബിജെപിനേടി.ഇത് ശിവസേനക്ക് മുന്നറിയിപ്പ് ആണെന്നാണ് വിലയിരുത്തൽ. സഖ്യം ഇല്ലാതെ ഒറ്റക്ക് മത്സരിക്കാൻ ബിജെപിയെ വിട്ടാൽ ശിവസേനയ്ക്ക് വൻനഷ്ടമാണ് വരും തെരഞ്ഞെടുപ്പിലുണ്ടാവുക. ബിജെപിക്ക് പൊതുവേ മുന്‍തൂക്കമുള്ളതാണ് വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ്. കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി ഗിരീഷ് മഹാജന്റെ മണ്ഡലമാണിവിടം.

ശിവസേനാ നേതാവ് സുരേഷ് ദാദാ ജെയിന്‍ രൂപീകരിച്ച പ്രാദേശിക പാര്‍ട്ടി ഖാണ്ഡേഷ് വികാസ് അഖാഡി (കെവിഎ)യുമായി ബിജെപി സഖ്യത്തിലായിരുന്നു. ശിവസേനയായിരുന്നു മുഖ്യഎതിരാളി.തനിച്ച് മത്സരിച്ചാലും വലിയ വിജയം നേടാന്‍ മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് കഴിയുമെന്ന നേതാക്കളുടെ അവകാശവാദം ശരിവെക്കുന്നതാണ് രണ്ട് നഗരസഭകളിലെ തെരഞ്ഞെടുപ്പ് ഫലം. ശിവസേന സഖ്യം വിട്ട് തനിച്ച് മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. വിശാല സഖ്യവുമായി നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ്-എന്‍സിപി പ്രതീക്ഷയും ഫലം കണ്ടില്ല.

മഹാരാഷ്ട്രയെ ഞെട്ടിച്ച കിസാൻ ലോങ് മാർച്ചിന് ചെങ്കൊടി പിടിച്ചു വന്ന കർഷകർ തിരികെ പോയപ്പോൾ അവരെ ട്രെയിനിൽ കയറ്റി വിട്ട ബിജെപിക്കും അവരെ അനുഭാവ പൂർവ്വം പരിഗണിച്ച മുഖ്യമന്ത്രിക്കും ആണവർ വോട്ട് ചെയ്തതെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കോണ്ഗ്രെസ്സും എൻ സി പി യും അടങ്ങുന്ന വിശാല സഖ്യത്തിലേക്ക് ശിവസേനയും കൂടി ചേരുമ്പോൾ മഹാസഖ്യം ആവില്ല ഉണ്ടാവുക, മഹാകഷ്ടം ആവും ഉണ്ടാവുക എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button