തിരുവനന്തപുരം : എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയിലും മറ്റു അധികാരസ്ഥാനങ്ങളിലേയും കത്തിടപാടുകള്‍ നടത്തുമ്പോള്‍ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിലേയും മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജറിലേയും റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സ് കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പധ്യക്ഷന്‍മാര്‍ അച്ചടക്ക നടപടി സ്വീകരിക്കമെന്നും കര്‍ശന നല്‍കി.
Read also: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മയക്കുമരുന്നു പരിശോധന കര്‍ശനമാക്കി
ചില ജീവനക്കാര്‍ ഹൈക്കോടതി കേസുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിക്ക് നേരിട്ട് കത്തയച്ചത് റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സിന് വിരുദ്ധമാണ്. ഈ നടപടി അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Post Your Comments