KeralaLatest News

മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

മലപ്പുറം•സ്വകാര്യ കമ്പനിയുടെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച നടന്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ ഇത്തരത്തില്‍ കാണിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മോഹന്‍ലാലിന് പുറമേ സ്ഥാപനത്തിന്റെ എം.ഡിയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.

ഉടന്‍ പരസ്യം പിന്‍വലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ചര്‍ക്ക ദേശീയതയുടെ അടയാളം കൂടിയാണ്. മോഹന്‍ലാല്‍ ഇത്തരം ഒരു പരസ്യത്തില്‍ അഭിനയിച്ചത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button