ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തുവന്ന കണക്കുകൾ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2,396.36 അടിയായിരുന്നു. ഇതിപ്പോൾ 2,396.34 അടിയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡാമിന്റെ സമീപപ്രദേശങ്ങളിൽ ലഭിച്ച മഴയുടെ അളവ് കുറവാണ്. കെഎസ്ഇബി പൂർണതോതിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതും ജലനിരപ്പ് കുറയാൻ കാരണമായി.
Read also: ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; അണക്കെട്ടുകള്‍ ഉടൻ തുറന്നുവിടും
ഇതോടെ ട്രയൽ റൺ നടത്തേണ്ട എന്ന നിലപാടിലാണ് കെഎസ്ഇബി. എന്നാൽ ജലനിരപ്പ് 2,398 അടിയിൽ എത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് തന്നെയാണ് സർക്കാർ വ്യക്തമാക്കുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ ഒരാഴ്ച കഴിയുമ്പോഴേക്കും ജലനിരപ്പ് 2,398 അടിയിൽ എത്തും.
Post Your Comments