വിദിഷ (മധ്യപ്രദേശ്): മൂക്കിലും വായിലും പശയൊഴിച്ച് ഭർത്താവ് ഭാര്യയെ കൊന്നു. വിദിഷയിലെ രാജ്‌കോട്ട് കോളനിയിലെ ദുര്‍ഗാ ദേവി(35)യെയാണ് ഭര്‍ത്താവ് ഹല്‍കരീം കുശ്വാഹ ക്രൂരമായി കൊലപ്പെടുത്തിയത്. വിദിഷയിലെ രാജ്‌കോട്ട് കോളനിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹല്‍കരീം കുശ്വാഹ സ്ഥിരമായെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസവും വീട്ടിലെത്തി വഴക്കിട്ട കുശ്വാഹ ദുര്‍ഗാദേവിയെ ഉപദ്രവിക്കുകയും ബലം പ്രയോഗിച്ച് മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിക്കുകയുമായിരുന്നു.
Read also: ഫോണില്‍ സംസാരിക്കാൻ തയാറായില്ല : പെൺകുട്ടിയോട് യുവാവ് ചെയ്തത് കൊടും ക്രൂരത
ഇവരുടെ രണ്ട് ആണ്‍മക്കളെയും പുറത്തേക്ക് പറഞ്ഞുവിട്ട ശേഷമായിരുന്നു ഹല്‍കരീം കുശ്വാഹയുടെ ഈ ക്രൂരത. വൈകുന്നേരത്തോടെ തിരിച്ചെത്തിയ മൂത്ത മകനാണ് ദുര്‍ഗാദേവി മരിച്ചുകിടക്കുന്നത് കണ്ടത്. മക്കൾ തന്നെയാണ് പിതാവിനെതിരെ പരാതി നൽകിയത്. മുൻപും ഇയാൾ ഭാര്യയെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments