Kerala

ഓണച്ചെലവുകൾക്കായി 2,300 കോടി കടമെടുക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: ഓണച്ചെലവുകള്‍ക്കായി 2,300 കോടി വായ്‌പയെടുക്കാൻ സർക്കാർ തീരുമാനം. 5,500 കോടി രൂപയാണ് ഓണത്തിന് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് സഹകരണബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്ഷേമപെന്‍ഷന് 2,300 കോടിയും പെന്‍ഷന്‍-ശമ്പള ഇനത്തില്‍ 3,200 കോടിയും ക്ഷേമപദ്ധതികള്‍ക്കായി 400 കോടിയുമാണ് ഈ ഓണത്തിന് സർക്കാരിന് ആവശ്യമായി വരിക. പത്താം തീയതിയോടെ വായ്‌പയെടുക്കുന്ന തുക ലഭിക്കുമെന്നാണ് പ്രതീക്ഷ.

Read also: അനുമതി മറികടന്നുള്ള മുഖ്യമന്ത്രിയുടെ ഇടപെടൽ ;കെഎസ്ആർടിസിക്ക് മാർച്ച് ശമ്പളത്തിന് വായ്‌പ കിട്ടി

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ 600 കോടി സഹകരണബാങ്കുകളില്‍ നിന്ന് മുൻപ് കടമെടുത്തിരുന്നു. ഇതിനിടെ വീണ്ടും വായ്പയെടുക്കുന്നത് സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. കടമെടുപ്പ് നേരിട്ട് ബാധിക്കാതിരിക്കാന്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് വായ്പാ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button