ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിച്ചിട്ടുണ്ടോ എന്ന സംശയത്തിന് മറുപടിയുമായി കേന്ദ്രം. കേരളത്തിന് ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രം ആരോഗ്യമന്ത്രി ജെപി നഡ്ഡ ലോക്സഭയില്‍ അറിയിച്ചു. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ യാതൊരു നിര്‍ദ്ദേശമോ ഉറപ്പോ നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വ്യക്തമാക്കി.
Also Read : കേരളത്തിന് എയിംസ് ലഭിക്കുന്നതിനെ കുറിച്ച് പ്രഖ്യാപനം എപ്പോഴെന്ന് വിശദീകരിച്ച് സുരേഷ് ഗോപി
അതേസമയം നേരത്തെ കേരളത്തിന് എയിംസ് അനുവിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. എയിംസ് സ്ഥാപിക്കാനായി കിനാലൂരില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി കൂടിക്കാഴ്ചയില്‍ നഡ്ഡയെ ശൈലജ അറിയിച്ചിരുന്നു. തുടര്‍ന്ന് മോദി സര്‍ക്കാര്‍ ഭരണം തീരും മുമ്പ് എയിംസ് അനുവദിക്കുമെന്ന് നഡ്ഡ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ യാതൊരു നിര്‍ദ്ദേശമോ ഉറപ്പോ നല്‍കിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം ഇതുവരെ സ്വീകരിച്ചതിന് വിരുദ്ധമായിട്ടാണ് കേന്ദ്രമന്ത്രി പുതിയ നിലപാട് അറിയിച്ചിരിക്കുന്നത്.
Post Your Comments