ഉപ്പള: സ്‌കൂള്‍ പരിസരത്ത് പതിവായി മദ്യവില്‍പന നടത്തിയിരുന്ന ക്രിമിനല്‍ കേസിലെ പ്രതി മംഗല്‍പാടി കളത്തൂരിലെ ബിജെപി ഹനീഫ എന്ന ഹനീഫയെ പോലീസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടയില്‍ വെള്ളിയാഴ്ച വൈകീട്ട് ഉപ്പള നയാബസാര്‍ എ ജെ ഐ സ്‌ക്കൂളിന് പിന്നിൽ വെച്ച് 180 മില്ലിയുടെ ഇരുപത് പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹനീഫ സ്ഥിരമായി മദ്യം വില്‍ക്കാറുണ്ടെങ്കിലും പലപ്പോഴും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
Also Read: സരിതയുടെ കത്തിനു പിന്നില്‍ ഗണേഷ് കുമാറാണെന്ന് നേരത്തെ അറിയാം; എം.എം ഹസന്‍
ഹനീഫ സ്ഥിരമായി മദ്യ വില്‍പ്പന നടത്തി വരുന്നുണ്ടെങ്കിലും പലപ്പോഴും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അടിപിടിയും ഗുണ്ടായിസവുമയി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഹനീഫ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കുമ്പള എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ശശി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിജു, സജിത്ത്, റെനി, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments