Uncategorized

കത്ത് സ്വയം എഴുതിയത്; ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് സരിത

തന്നെ ആരും പിന്തുണച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുകയാണ്

കൊട്ടാരക്കര: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തില്‍ ഗണേഷ് പേജുകള്‍ വ്യാജമായി നിര്‍മ്മിച്ച് കൂട്ടിച്ചേര്‍ത്തെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യപ്രതി സരിതാ നായര്‍.കത്ത് താനെഴുതിയത് തന്നെയാണ്. തന്നെ ആരും പിന്തുണച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുകയാണ്. തെളിവുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പുറത്തുവിടട്ടേയെന്നും സരിത പറഞ്ഞു. കത്തെഴുതിയത് താന്‍ തന്നെയാണെന്നുള്ളതിന് തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. കൊട്ടാരക്കര കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നല്‍കിയത്. ഗണേഷിനെ മന്ത്രിയാക്കാതിരുന്നതിനുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി. സരിത ജയിലില്‍ ആയിരുന്നപ്പോള്‍ എഴുതിയ കത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 4 പേജ് കൂടി എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്.

Also Read : ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി

കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച് സുധീര്‍ ജേക്കബാണ് കോടതിയെ സമീപിച്ചത്. സോളാര്‍ കേസില്‍ നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ അടങ്ങിയ കത്ത് വിവാദത്തില്‍ വഴിത്തിരിവാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയോടെ ഉണ്ടായിരിക്കുന്നത്. നേരത്തെ ഗണേശ് കുമാറിനെതിരെ ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button