റിയാദ് : 142 യാത്രക്കാരുമായി പുറപ്പെട്ട വിമാനം റൺവേയിൽ നിന്നും തെന്നിമാറി. റിയാദിൽ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട 9ഡബ്ലിയു523 ജെറ്റ് എയർവേയ്സ് വിമാനമാണ് ടേക്ക് ഓഫിനു ശ്രമിക്കുന്നതിനിടെ തെന്നിമാറിയത്. 7 ജീവനക്കാരും 142 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും ജെറ്റ് എയർവേയ്സ് അറിയിച്ചു. പൈലറ്റിന്റെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
#9Wupdate: Our flight 9W523 with 142 guests and 7 crew members from Riyadh to Mumbai of 3rd August aborted takeoff and departed the runway at Riyadh Airport.
All our guests and crew have been evacuated safely with no reported injuries.— Jet Airways (@jetairways) August 3, 2018
Also read : സമൂഹമാധ്യമത്തില്‍ ഹനാനെ അവഹേളിച്ച് പ്രചാരണം നടത്തിയ ഒരാള്‍ കൂടി അറസ്റ്റില്‍
Post Your Comments