കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊട്ടാരക്കര കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നല്‍കിയത്.
Also Read : സോളാര്‍ കേസില്‍ സര്‍ക്കാരിനു സുപ്രധാന നിയമോപദേശം കിട്ടി
ഗണേഷിനെ മന്ത്രിയാക്കാതിരുന്നതിനുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി. സരിത ജയിലില്‍ ആയിരുന്നപ്പോള്‍ എഴുതിയ കത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 4 പേജ് കൂടി എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്. കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച് സുധീര്‍ ജേക്കബാണ് കോടതിയെ സമീപിച്ചത്.
സോളാര്‍ കേസില്‍ നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ അടങ്ങിയ കത്ത് വിവാദത്തില്‍ വഴിത്തിരിവാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയോടെ ഉണ്ടായിരിക്കുന്നത്. നേരത്തെ ഗണേശ് കുമാറിനെതിരെ ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
Post Your Comments