ഉദിനൂര്‍: മോഷണം നടത്തിയശേഷം വീടിന്റെ ഭിത്തിയിൽ എഴുത്തുകുത്തുകൾ നടത്തുന്ന കള്ളമാരെ ഭയന്നിരിക്കുകയാണ് ഉദിനൂരിലെ നാട്ടുകാർ. മാസങ്ങള്‍ക്ക് മുമ്പ് ഉദിനൂര്‍ പരത്തിച്ചാലിലെ ടി.സി. മുസമ്മലിന്റെയും ടി. അലീമയുടെ വീടുകളിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. മുസമ്മിലിന്റെ വീട്ടില്‍ നിന്നും 17,000 രൂപയും അലീമയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്.
Read also:മറാത്ത പ്രക്ഷോഭകരില്‍ ഒരാൾക്കൂടി ജീവനൊടുക്കി
അടുത്തിടെ തൃക്കരിപ്പൂര്‍ ടൗണിലെ വസ്ത്ര വ്യാപാരി ലത്തീഫിന്റെ വീട്ടില്‍നിന്ന് 20 പവന് സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ച അരലക്ഷം രൂപയും വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്തിരുന്നു. അതേസമയം സി.കെ. മുനീറയുടെ വീട്ടില്‍ മോഷണം നടത്തിയ ശേഷം കള്ളന് ഡയലോഗ് എഴുതി വച്ചതിനുശേഷമാണ് സ്ഥലം വിട്ടത്. പണം തിരിച്ചു തരുമെന്നും അത്യാവശ്യമുള്ളതുകൊണ്ടാണ് എടുക്കുന്നതെന്നും കള്ളനല്ല കൊണ്ടു പോകുന്നതെന്നും കവര്‍ച്ച നടന്ന വീടിന്റെ ചുവരില്‍ പെന്‍സില്‍ ഉപയോഗിച്ച് മലയാളത്തില്‍ എഴുതിയത്.
ഈ കവര്‍ച്ചകളിലൊന്നും പോലീസിന് ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇത്തരത്തില്‍ ഒരെഴുത്ത് പോലീസിനെയും കുഴക്കുകയാണ് . ഈ മോഷണങ്ങളെല്ലാം ഒരാൾ തന്നെയാണോ നടത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നത്.
Post Your Comments