രാവിലെ ബ്രേക്ക്ഫാസ്റ്റിന് പൊതുവേ ഉള്ളിച്ചമ്മന്തിയും തേങ്ങാതച്ചമ്മന്തിയും ഒക്കെ നമ്മള് പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാല്‍ ആരെങ്കിലും നെല്ലിക്ക ചമ്മന്തി ട്രൈ ചെയ്തിട്ടുണ്ടോ? ദോശയ്ക്കൊപ്പം കഴിക്കാവുന്ന ഒരു നല്ല വിഭവമാണ് നെല്ലിക്ക ചമ്മന്തി. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍ :
തേങ്ങ ചിരകിയത് -1/2 മുറി.
പച്ചമുളക് -1 എണ്ണം.
കറിവേപ്പില – 2 ഇതള്‍.
നെല്ലിക്ക(വലുത്) – 2 എണ്ണം(ചെറുതായരിഞ്ഞത്).
ചെറിയ ഉള്ളി – 1 പിടി.
മുളക് പൊടി,പുളി,ഉപ്പ് – പാകത്തിന്.
ഇഞ്ചി – കൊത്തിയരിഞ്ഞത്.
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍.
തയാറാക്കുന്ന വിധം :
പച്ച മുളക് ,കറിവേപ്പില ,ഇഞ്ചി ,നെല്ലിക്ക ,ഉള്ളി ,ഉപ്പ് ,പുളി, എന്നിവ മിക്സിയുടെ ചെറിയ ജാറില്‍ എടുക്കുക.നന്നായി അരച്ചെടുക്കുക.ഒരു പാത്രത്തില്‍ തേങ്ങയും,മുളക് പൊടിയും ,മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.വെളിച്ചെണ്ണ ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഉരുട്ടിയെടുക്കുക.നെല്ലിക്ക ചമ്മന്തി തയ്യാര്‍.
Post Your Comments