
കൊച്ചി: കോളേജിൽ എത്തിയ ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് മഹാരാജാസ് ക്യാമ്പസ്. ദയ ഗായത്രി, പ്രവീണ്‌നാഥ്, തീര്‍ത്ഥ സര്‍വ്വിക എന്നീ മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ബിരുദ പഠനത്തിനായി മഹാരാജാസില്‍ പ്രവേശനം നേടിയത്. സ്വന്തം സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരില്‍ പാലക്കാട് നെന്മാറ എന്‍എസ്‌എസ് കോളേജില്‍ നിന്നും പുറത്തുപോകേണ്ടി വന്ന പ്രവീണയായിരുന്ന പ്രവീണ്‍ നാഥ് കോളേജിലെത്തി പഠനം ആരംഭിച്ചു.
ALSO READ: മറാത്ത പ്രക്ഷോഭകരില്‍ ഒരാൾക്കൂടി ജീവനൊടുക്കി
പ്രവീണിനെ മഹാരാജാസിലെ ക്ലാസ് മുറികള്‍ വരവേറ്റത് നിറഞ്ഞ കയ്യടികളോടെയാണ്. ആദ്യമായാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് അഡ്മിഷന്‍ നല്‍കുന്നതിനാല്‍ ഇവരുടെ ടോയ് ലറ്റ് അടക്കമുളള കാര്യങ്ങള്‍ അടുത്തയാഴ്ചയോടെ സജ്ജമാകുമെന്നും പ്രിന്‍സിപ്പാളും അറിയിച്ചു. പ്രമുഖരായ കലാകാരന്മാരെയും രാഷ്ട്രീയ നേതാക്കളെയും സമ്മാനിച്ച മഹാരാജാസ് കോളേജ് ഇനി പ്രബുദ്ധരായ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെയും വാര്‍ത്തെടുക്കും. ബിരുദബിരുദാനന്തര വിഷയങ്ങള്‍ക്ക് രണ്ട് സീറ്റുകള്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് ഇവര്‍ക്ക് തുണയായത്.
Post Your Comments