കൊച്ചി : കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ പെണ്‍കുട്ടിയാണ് ഹനാന്‍. ഇതിനിടെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം നേരിടേണ്ടിവന്ന ഹനാനെ കേരളവും മലയാളികളും ഒരു പോലെ പിന്തുണച്ചു. തന്റെ ഇതുവരെയുള്ള കയ്‌പേറിയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഹനാന്‍.
ഒരു ചാനല്‍ പരിപാടിയിലാണ് തന്റെ കയ്‌പേറിയ ജീവിതത്തെ കുറിച്ച് ഹനാന്‍ മനസുതുറന്നത്. തന്റെ മാതാവുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യ വളരെ രസകരമായാണ് ഹനാന്‍ പറഞ്ഞത്. അന്ന് പെണ്ണു കാണാന്‍ വാപ്പച്ചിയോടൊപ്പം പോയത് തന്നെയും അനിയനെയും കൂട്ടിയാണെന്ന് ഹനാന്‍ പറഞ്ഞു.തന്റെ കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് ആലോചിച്ചിരുന്നത്.
Read also : ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ
എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ വാപ്പച്ചി അവരോട് കയര്‍ത്തു സംസാരിച്ചതോടെ ആ വിവാഹം മുടങ്ങുകയായിരുന്നെന്നും ഹനാന്‍ വെളിപ്പെടുത്തി. വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഹനാന്‍ പറയുന്നു. വാപ്പച്ചിയ്ക്ക് 41 വയസ് മാത്രമേ ആയിട്ടുള്ളൂവെന്നും അദ്ദേഹവും ഒരു മനുഷ്യനല്ലേയെന്നും ഹനാന്‍ ചോദിക്കുന്നു. തന്റെ ഉമ്മയുമായി വാപ്പച്ചിയ്ക്ക് ഇനി ഒരിയ്ക്കലും പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്നും ഹനാന്‍ പറഞ്ഞുനിര്‍ത്തി
Post Your Comments