Latest NewsKerala

വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ജെസിബി ഉപയോഗിച്ച്‌ തകര്‍ത്തു

കഴിഞ്ഞ ഇരുപത് വര്‍ഷമായി ഭൂമിയുടെ പേരില്‍ സഹോദരിയുമായി തര്‍ക്കം നിലനിന്നിരുന്നു

കൊല്ലം: വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം ജെസിബി ഉപയോഗിച്ച്‌ തകര്‍ത്തു. ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി തപോധനന്റെ വീട് തകർത്തത്.  എഴുപത് വയസ്സായ തപോധനനും ഭാര്യ ശ്രീലധയും പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു വരികയായിരുന്നു.  വസ്തുതര്‍ക്കം നിലനിന്ന ഭൂമിയില്‍ അനുകൂല വിധിയുണ്ടായതോടെയാണ് ബന്ധുഅക്രമം അഴിച്ചുവിട്ടത്.

ALSO READ: വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ ശേഷം തലയുമായി കടന്ന് അക്രമിസംഘം

കഴിഞ്ഞ ഇരുപത് വര്‍ഷമായി ഭൂമിയുടെ പേരില്‍ സഹോദരിയുമായി തര്‍ക്കം നിലനിന്നിരുന്നു. തുടർന്ന്
കേസില്‍ അനുകൂലവിധിയുണ്ടായിയെന്ന് ചൂണ്ടികാട്ടിയാണ് സഹോദരിയുടെ മരുമകന്‍ ഗുണ്ടകളുമായി എത്തി വീട് തകര്‍ത്തത്. വൈകിട്ട് നാല് മണിയോടെയാണ് ഗുണ്ടാസംഘം ജെസിബിയുമായി എത്തി അതിക്രമം നടത്തിയത്. തപോധനന്റെ പരാതിയില്‍ അക്രമികൾക്കെതിരെ പോലീസ് കേസെടുത്തു

shortlink

Post Your Comments


Back to top button