ചവറ: ചവറയിൽ മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു. ക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ‘പ്രബിതകം’ എന്ന ബോട്ടാണ് കത്തി നശിച്ചത്. മത്സ്യബന്ധനത്തിനു പോകാനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം.
ALSO READ: മത്സ്യബന്ധനത്തിനായി പോയ ബോട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ബോട്ടിൽ ഒൻപത് മത്സ്യതൊഴിലാളികള്‍ ഉണ്ടായിരുന്നു. തീപിടിച്ചയുടൻ ഇവർ കടലിലേക്ക് ചാടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കത്തിക്കുന്നതിനിടയിലാണ് തീപടര്‍ന്നത്.
ബോട്ട് സ്റ്റാര്‍ട്ട് ചെയ്ത് നീങ്ങാന്‍ തുടങ്ങുന്ന സമയത്താണ് അപകടം ഉണ്ടായത്.
Post Your Comments