
അഹമ്മദാബാദ്: ദളിത് യുവാവിനെ രജപുത്ര വിഭാഗക്കാര്‍ തല്ലിച്ചതച്ചു. ഗുജറാത്തിലെ അഹമ്മദാബാദിനു സമീപം കവിത ഗ്രാമത്തിലാണ് സംഭവം. മീശ വയ്ക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തതാണ് മർദനത്തിന് കാരണമായത്. വിജയ് എന്ന യുവാവിനാണു മര്‍ദ്ദനമേറ്റത്. ഏഴംഗ സംഘം വിജയ്യെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ രജപുത്ര വിഭാഗത്തില്‍പ്പെട്ട അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: പ്രമുഖ ദളിത് എഴുത്തുകാരൻ അന്തരിച്ചു
Post Your Comments