KeralaLatest News

കാല വര്‍ഷക്കെടുതി ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഓഖി ദുരന്തമുണ്ടായപ്പോള്‍ കേരളം ഒന്നിച്ചുനിന്നതുപോലെ ഇക്കാര്യത്തിലും നാം കൈകോര്‍ത്തു നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ വിഭാഗം ജനങ്ങളോടും സംഭാവന നൽകുവാൻ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Also Read : കളക്ട്രേറ്റിനു മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചു

സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ കേരളം നേരിട്ടത്. 130ലേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. കൃഷിക്കും വീടുകള്‍ക്കും മറ്റും വലിയ നാശമുണ്ടായി. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും വലിയ ദുരിതമുണ്ടായത്. ആരുടെയും അഭ്യര്‍ത്ഥനയില്ലാതെ തന്നെ ധാരാളം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ അവസരത്തില്‍ സഹായവുമായി സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്നും, അവരോടെല്ലാം നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തമുണ്ടായപ്പോള്‍ കേരളം ഒന്നിച്ചുനിന്നതുപോലെ ഇക്കാര്യത്തിലും നാം കൈകോര്‍ത്തു നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംഭാവനകള്‍ അയക്കേണ്ട അക്കൗണ്ട് നമ്പർ 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button