KeralaLatest News

പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളിപ്പാന്‍കുളം കാര്‍ത്തിക നഗറിൽ വിജയകുമാറിന്‍റെ മകള്‍ അപർണയാണ് മരിച്ചത്.

വൈകുന്നേരം സ്കൂളിൽനിന്നെത്തിയ അപര്‍ണയെ കാണാതായിരുന്നു. പിന്നീട് 4 :30 യോടെ പെൺകുട്ടിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.20 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്ന കിണറാണിത്.

Read also:പീഡനക്കേസില്‍ തളിപ്പറമ്പ് മദ്രസാ അദ്ധ്യാപകൻ അറസ്റ്റിലായി:നാല് പതിമൂന്നുകാരികളുടെ പരാതി ചൈല്‍ഡ് ലൈനിൽ

കിണറ്റിനുള്ളിൽ ഓക്‌സിജൻ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘമെത്തി ഓക്സിജന്‍ മാസ്ക് ധരിച്ചാണ് കുട്ടിയുടെ മൃതദേഹം പുറത്തെത്തിച്ചത്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button