മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. പെന്‍ഷന്‍ വിതരണം ഓണത്തിനു മുമ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ യോജിപ്പിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതുമായും അദ്ദേഹം പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിന്റെ അവലോകനം വിലയിരുത്തുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ വിതരണത്തിന്റെ ഇതുവരെയുളള ക്രമീകരണങ്ങള്‍ വിവിധ ക്ഷേമനിധി ചെയര്‍മാന്‍മാരുമായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായും മന്ത്രി അവലോകനം ചെയ്തു.
Also Read : ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെയും കശുവണ്ടി ഫാക്ടറികളിലെയും തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം നല്‍കിയതു പോലെ ഓണക്കിറ്റും ധനസഹായവും ഇത്തവണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്നിലേറെ ക്ഷേമനിധികളില്‍ അംഗമാവുന്നതും ആനുകൂല്യങ്ങള്‍ പറ്റുന്നതും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് വരികയാണ്.
തൊഴിലാളി സംഘടനകളുമായി ആലോചിച്ച് ഇത്തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം കുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേമനിധി അംഗങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആഷാതോമസ്, വിവിധ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
Post Your Comments