![People assemble near dam to see to it being opened.](/wp-content/uploads/2018/07/idukki-dam-5.jpg)
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താനൊരുങ്ങി കെഎസ്ഇബി. ജലനിരപ്പ് 2,398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ കെ.എസ് പിള്ള അറിയിച്ചു. നീരൊഴുക്ക് കൂടിയാലും കുറഞ്ഞാലും ജലനിരപ്പ് 2,398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തും കെഎസ്ഇബി ചെയര്‍മാന്‍ കെ.എസ് പിള്ള അറിയിച്ചു. ജലനിരപ്പ് 2,398 അടിയായാല്‍ ചെറുതോണി അണക്കെട്ട് തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read : ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു
മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ചെറുതോണി അണക്കെട്ടിലെ നടുവിലെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. നാല് മണിക്കൂര്‍ ഷട്ടര്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷട്ടര്‍ ഉയര്‍ത്തുന്നത് പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments