സ്വീഡന്‍: കത്തീഡ്രലില്‍ വന്‍ കവര്‍ച്ച. കവര്‍ച്ച ചെയ്യപ്പെട്ടത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന രാജകിരീടങ്ങളാണ്. സ്വീഡനിലാണ് സംഭവം. പതിനേഴാം നൂറ്റാണ്ടില്‍ സ്വീഡന്‍ ഭരിച്ച ചാള്‍സ് പതിനാലാമന്‍ രാജാവിന്റെയും ഭാര്യ ക്രിസ്റ്റീന രാജ്ഞിയുടെയും കിരീടങ്ങള്‍ അടക്കമുള്ള വിലമതിക്കാനാവാത്ത വസ്തുക്കള്‍ സ്ട്രാംഗ്നാസ് കത്തീഡ്രലില്‍നിന്നാണു മോഷണം പോയത്.
Read ALSO :നഗരത്തില്‍ വന്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഞെട്ടി.!
കവര്‍ച്ച നടന്നത് കത്തീഡ്രല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത സമയത്തായിരുന്നു. കവര്‍ച്ചക്കാര്‍ ചില്ലുകൂടുകള്‍ തകര്‍ത്ത് രത്നങ്ങള്‍ പതിപ്പിച്ച കിരീടങ്ങള്‍ കൈക്കലാക്കുകയായിരുന്നു. അതിവേഗം പുറത്തിറങ്ങി സമീപത്തെ തടാകത്തിനടുത്തെത്തി സ്പീഡ് ബോട്ടിലൂടെ രക്ഷപ്പെടുകയും ചെയ്തു.
13- ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കത്തീഡ്രല്‍ സ്റ്റോക്ഹോമില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയാണ്. ചാള്‍സിനെയും ക്രിസ്റ്റീനയെയും ഇവിടെയാണ് അടക്കിയിരിക്കുന്നത്. വിദഗ്ധ സംഘമാണ് കവര്‍ച്ച നടത്തിയതെന്നു പൊലീസ് പറഞ്ഞു. വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments