തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ എസ്.ഐയ്ക്ക് സസ്പെൻഷൻ. ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് എസ്.ഐ ഷിജു സി.എസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തലയോലപ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാക്കി തരാമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
Read also: ക്ഷേമ പെന്ഷന്; സർക്കാരിനെതിരെ വിമർശനവുമായി ചെന്നിത്തല
കുളത്തൂപ്പുഴ സ്വദേശി ഫ്രെഡി ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നടപടി. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര് ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ക്യാമ്പ് ഡി.ഐ.ജി നിര്‍ദേശം നല്കി.
Post Your Comments