തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ഷേമ പെന്‍ഷനുകള്‍ക്ക് ഒരാൾ അപേക്ഷിക്കുമ്പോള്‍ സൂക്ഷ്മപരിശോധന നടത്തിയാണ് പെന്ഷന് അനുവദിക്കുന്നത്. എന്നാൽ പത്ത് ലക്ഷത്തോളം അനര്‍ഹരായ ആളുകള്‍ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. ഈ കണക്ക് എവിടെ നിന്നാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് അറിയില്ല. അനര്‍ഹരെ കണ്ടുപിടിക്കുന്നതില്‍ എന്താണ് മാനദണ്ഡമെന്ന് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ചെന്നിത്തല പറയുകയുണ്ടായി.
Read also: ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്
സി.പി.എം നിയോഗിക്കുന്നവര്‍ ഓരോ വീടുകളിലും ചെന്ന് രാഷ്ട്രീയപരിഗണന മുന്‍നിറുത്തി അര്‍ഹരെയും അനര്‍ഹരെയും തിരുമാനിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ രാഷ്ടീയമായി തന്നെ നേരിടും. അതേസമയം അനർഹരെ ഒഴിവാക്കുന്നതിന് തങ്ങൾ എതിരല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments