KeralaLatest News

പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീടുകളിലെത്തിക്കാന്‍ ഇനി ശ്രീ ടാക്സി

മലപ്പുറം: ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തുന്നവരെ സുരക്ഷിയമായി വീട്ടിലെത്തിയ്ക്കാന്‍ ‘ശ്രീ ടാക്സി’. മലപ്പുറം ജില്ലയിലെ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ശ്രീ ടാക്സിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് കുടുംബശ്രീ ജില്ലാ മിഷനാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഓഗസ്റ്റ് ഒന്ന് മുതലാണ് വാഹനം ഓടിത്തുടങ്ങിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 11 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും.

കുടുംബശ്രീ ജില്ലാ മിഷന്റെ സംസ്ഥാനത്തെ ആദ്യ ‘ശ്രീ ടാക്സി’യാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് വനിതാ ഡ്രൈവര്‍മാര്‍ക്കാണ് ‘ശ്രീ ടാക്സി’ പദ്ധതിയുടെ പൂര്‍ണ ചുമതല.

ഇവര്‍ എപ്പോഴും വാഹനത്തിലുണ്ടാകും. 18 വര്‍ഷമായി ഡ്രൈവിങ് രംഗത്തുള്ള തിരൂര്‍ കോരങ്ങത്ത് സ്വദേശി ചുങ്കത്ത് റഹ്മത്ത്, കോട്ടക്കല്‍ സ്വദേശി ഗീത പിലാക്കല്‍ എന്നിവരാണ് ‘ശ്രീ ടാക്സി ‘ കാറിലെ ഡ്രൈവര്‍മാര്‍. ഇരുവവരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ്. ജില്ലാ ആശുപത്രിയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുക.

പ്രസവശേഷം എത്തിക്കേണ്ടവരുടെ വിവരണം ആശുപത്രി അധികൃതര്‍ മുന്‍കൂട്ടി വനിതാ ഡ്രൈവര്‍മാരെ അറിയിക്കും. ആദ്യ ഘട്ടത്തില്‍ ഒരു വാഹനമാണുള്ളത്. ഉടനെ ഒരു കാര്‍ കൂടി ‘ശ്രീ ടാക്സി ‘യായി നിരത്തിലിറക്കാനാണ് കുടുംബശ്രീയുടെ പദ്ധതി.പദ്ധതി വിജയകരമാകുന്നതോടെ മറ്റു ജില്ലകളിലേക്കും ‘ശ്രീ ടാക്സി ‘ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Also read : ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button