പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്‍ഥിനി നിമിഷയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കളമശേരി മെഡിക്കല്‍ കോളെജില്‍ ഫൊറന്‍സിക് സര്ജന് ഡോ എകെ ഉന്മേഷ് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിവരങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പൊലീസിന് നല്‍കിയത്. നിമിഷയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണെന്നും കഴുത്തില്‍ 15 സെന്റിമീറ്ററിലേറെ ആഴത്തില്‍ മുറിവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതമായി രക്തം വാര്‍ന്നുപോയി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.
ALSO READ: പെരുമ്പാവൂരിലെ കൊലപാതകം : പ്രതികരണവുമായി രമേശ് ചെന്നിത്തല
വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. വീട് അതിക്രമിച്ച് കയറി
മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ എതിർക്കാൻ ശ്രമിക്കുന്നതിനിടെയായായിരുന്നു നിമിഷയ്ക്ക് കുത്തേറ്റത്. നിമിഷയുടെ കയ്യില്‍ വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉണ്ടായിരുന്നു. ഇത് പിടിച്ചുവാങ്ങിയാണ് പ്രതി നിമിഷയുടെ കഴുത്തിൽ കുത്തിയത്. ശ്വാസനാളത്തിലും അന്നനാളത്തിലും ഏറ്റ പരുക്ക് അതീവ ഗുരുതരമായിരുന്നു. ശ്വാസനാളം പൂര്‍ണമായും മുറിഞ്ഞുപോയതായ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments