തിരുവനന്തപുരം: ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധതാ പട്ടികയില്‍ (State Energy Efficiency Preparedness Index) കേരളം ഒന്നാമത്. ഓരോ സംസ്ഥാനത്തിന്റെയും നയങ്ങള്‍, നിയന്ത്രണങ്ങള്‍, സാമ്പത്തിക സംവിധാനങ്ങള്‍, ശേഷി, ഊര്‍ജക്ഷമത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചത്. കേരളം ഒന്നാമതെത്തിയത് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന മികച്ച മാതൃകകള്‍ക്കുള്ള അംഗീകാരമാണെന്നും ഊര്‍ജ മിഷന് നടപ്പിലായി കഴിയുമ്പോള്‍ കൂടുതല്‍ മികച്ച ഊര്‍ജക്ഷമത കൈവരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറയുകയുണ്ടായി.
Read also: മൂന്നുവര്‍ഷത്തേക്ക് അഞ്ചു വന്‍പദ്ധതികളുമായി ഊര്‍ജവകുപ്പ്
Post Your Comments