ന്യൂഡൽഹി: ഏപ്രിൽ ജൂൺ മാസങ്ങളിൽ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് വർധിക്കാൻ സാധ്യതയെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഈ സമയം 6.7 ശതമാനമായിരുന്നു നിരക്ക് എന്നാൽ ഈ വർഷം 7.5 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇറക്കുമതി ജി.ഡി.പി നിരക്കിൽ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.ജനുവരി – മാർച്ച് കോർട്ടറിൽ ജി.ഡി.പി നിരക്ക് 7.7 ശതമാനം ആയേക്കും. നല്ല ഉത്പ്പന്നങ്ങളുടെ കയറ്റുമതിയാണ് ഇതിനു കാരണം.
ALSO READ: കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യില്‍ വര്‍ദ്ധനവ്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷത്തിൽ ജി.ഡി.പി നിരക്കിൽ ഉയർച്ച ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ. വിപണിയിലെ ലാപ നഷ്ടങ്ങൾ സമനിലയിലായിരിക്കുമെന്നുമാണ് കണക്കുകൂട്ടൽ. മൺസൂൺ കാലാവസ്ഥയിലാണ് നഷ്ടങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളത്. ഉത്പാദനത്തിൽ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണിത്. ഈ സമയം ആവശ്യക്കാർ കൂടുകയും ഉത്‌പാദനം കുറയുകയും ചെയ്യും ഇത് ജി.ഡി.പി നിരക്കിന് തിരിച്ചടിയാകും.
Post Your Comments