ന്യൂഡൽഹി : ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ നോവലാണ് മീശ. പുസ്‌തകം നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ തീരുമാനം പുറത്തുവന്നു. പുസ്തകം നിരോധിച്ചാൽ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
എസ് ഹരീഷിന്‍റെ വിവാദ നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. മീശ നിരോധിക്കണമെന് ആവശ്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ത്തു.
Read also:ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താനൊരുങ്ങി കെഎസ്ഇബി
പുസ്തകം നിരോധിക്കുന്നത് ആർട്ടിക്കിൾ 19 ന്റെ ലംഘനമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മീശയിലെ വിവാദ പരാമര്‍ശം രണ്ട് പേര്‍ തമ്മിലുള്ളതാണ്. പുസ്തങ്ങൾ നിരോധിക്കുന്നത് രീതി അംഗീകരിക്കാനാവില്ല. മീശയുടെ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ അഞ്ച് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
Post Your Comments