Latest NewsKerala

കൊട്ടിയൂര്‍ പീഡനം; ഒടുവിൽ വൈദികന് അനുകൂല മൊഴി നൽകി പെൺകുട്ടി; മൊഴി ഇങ്ങനെ

കണ്ണൂർ: വൈദികന് അനുകൂല മൊഴി നൽകി കൊട്ടിയൂര്‍ പീഡനക്കേസിലെ ഇര. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നൽകിയത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്.

ALSO READ: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ. റോബിന് ടിപികേസ് പ്രതികളുടെ മര്‍ദ്ദനമെന്ന് റിപ്പോർട്ട്

താൻ ഫാദര്‍ റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. എന്നാൽ പീഡനം നടന്ന സമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാൻ കഴിഞ്ഞാൽ വൈദികനെതിരെ പോക്സോ നിയമ പ്രകാരമുള്ള കേസ് നിലനിൽക്കും. പെൺകുട്ടിയുടെ കൂറുമാറ്റം കേസിൽ വൈദികന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button