കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ഫാദര്‍ റോബിന് സഹതടവുകാരുടെ ക്രൂര മര്‍ദ്ദനം. ജയിലിലെ ബിരിയാണി കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സഹതടവുകാര്‍ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടിപി വധക്കേസ് പ്രതികളായ കിര്‍മാണി മനോജ്, ടി.കെ രജീഷ് തുടങ്ങിയവരാണ് ഫാദര്‍ റോബിന്റെ സഹതടവുകാര്‍.കഴിഞ്ഞ ഒരു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
ഇവിടെ എത്തിയപ്പോഴാണ് ടിപി കേസിലെ പ്രതികള്‍ റോബിനെ മര്‍ദ്ദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നവജാത ശിശുവിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കേസില്‍ 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ അറസ്റ്റിലായത്. ജയിലിലെത്തിയ ഉടന്‍ റോബിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നതായും ഇതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയും റോബിനെ മര്‍ദ്ദിച്ചെന്നുമാണ് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
Post Your Comments